Skip to main content

അടുത്ത തലത്തിലുള്ള ക്രിയേറ്റീവ് കൺട്രോൾ. Nano Banana Pro

നിങ്ങളുടെ ക്രിയേറ്റീവ് ആശയങ്ങൾ ഇപ്പോൾ രസകരവും പ്രായോഗികവുമാണ്. Gemini-യുടെ സഹായത്തോടെ കൂടുതൽ ക്യാമറ, ലൈറ്റിംഗ് നിയന്ത്രണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യൂ, ഒന്നിലധികം ചിത്രങ്ങൾ ബ്ലെൻഡ് ചെയ്ത് മോക്ക്അപ്പുകൾ സൃഷ്ടിക്കൂ, വ്യക്തമായ ടെക്സ്റ്റ് ഉപയോഗിച്ച് പോസ്റ്ററുകൾ ഡിസൈൻ ചെയ്യൂ, ഡയഗ്രമുകൾ അനായാസം നിർമ്മിക്കൂ. തുടർന്ന്, നിങ്ങൾക്ക് ആവശ്യമുള്ള പ്ലാറ്റ്‌ഫോമുകൾക്ക് അനുയോജ്യമായ രീതിയിൽ വലുപ്പം മാറ്റൂ. ഇന്നുതന്നെ Gemini ആപ്പിൽ Nano Banana Pro പരീക്ഷിച്ചുനോക്കൂ. Google AI Plus, Pro, Ultra ഉപയോക്താക്കൾക്ക് ഏറ്റവും ഉയർന്ന ആക്‌സസ് ലഭിക്കുന്നു.

Nano Banana Pro അവതരിപ്പിക്കുന്നു

ഓരോ വിശദാംശത്തിലും ഫോക്കസ് ചെയ്യൂ.

നിങ്ങളുടെ ചിത്രത്തിന്റെ വൈബ് പൂർണ്ണമായും മാറ്റൂ. വെയിലുള്ള പകൽസമയത്ത് നിന്ന് മൂഡീ നൈറ്റിലേക്ക് മാറൂ, മികച്ച കാഴ്ച കണ്ടെത്താൻ ക്യാമറാ ആംഗിളുകൾ ഉപയോഗപ്പെടുത്തൂ, നിങ്ങളുടെ വിഷയം എടുത്തുകാണിക്കാൻ ഫോക്കസ് ക്രമീകരിക്കൂ.

നിമിഷങ്ങൾക്കകം സ്റ്റൈൽ പ്രയോഗിക്കുന്നു.

നിങ്ങളുടെ ചിത്രത്തിന്റെ ലുക്ക് പുനരാവിഷ്ക്കരിക്കൂ. ഏതെങ്കിലും റെഫറൻസ് ഫോട്ടോയിൽ നിന്ന് ടെക്‌സ്‌ചറോ നിറമോ സ്റ്റൈലോ എടുത്ത് അത് നിങ്ങളുടെ വിഷയത്തിൽ പ്രയോഗിക്കൂ. ആദ്യം മുതൽ തുടങ്ങാതെ തന്നെ വ്യത്യസ്ത സൗന്ദര്യശാസ്ത്ര ഘടകങ്ങൾ പരീക്ഷിക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗമാണിത്.

ഒരു വിഷ്വൽ, പല വലുപ്പങ്ങളിൽ.

നിങ്ങളുടെ സൃഷ്ടികൾ പങ്കിടുന്ന എല്ലായിടത്തും പ്രൊഫഷണലായി തോന്നിപ്പിക്കുന്നതാക്കൂ. നിങ്ങൾക്ക് ആവശ്യമുള്ള ഫോർമാറ്റിലേക്ക് അവ തൽക്ഷണം റീസൈസ് ചെയ്യൂ – നിങ്ങൾക്ക് ഇഷ്ടമുള്ള വിശദാംശങ്ങൾ ക്രോപ്പ് ചെയ്യാതെ തന്നെ.

നിങ്ങളുടെ വാക്കുകൾ, കൃത്യമായി ക്രമീകരിക്കുന്നു.

വ്യക്തമായ ടെക്സ്റ്റ് ഉപയോഗിച്ച് ലോഗോകൾ, ക്ഷണങ്ങൾ, പോസ്റ്ററുകൾ, കോമിക്കുകൾ എന്നിവയും നിങ്ങൾക്ക് ആവശ്യമുള്ള മറ്റെന്തും സൃഷ്ടിക്കൂ. പല ഭാഷകളിലും വാക്കുകൾ നിങ്ങളുടെ സൃഷ്ടിക്ക് അനുയോജ്യമായതാക്കൂ.

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മോഡൽ തിരഞ്ഞെടുക്കൂ

Nano Banana

വേഗത്തിലുള്ളതും കാഷ്വലുമായി ക്രിയേറ്റിവിറ്റിക്ക് ഏറ്റവും അനുയോജ്യം.

“വേഗത” മോഡലിനൊപ്പം
ഇനിപ്പറയുന്ന മേഖലകളിൽ ഇത് മികവ് പുലർത്തുന്നു:
ക്യാരക്റ്റർ സ്ഥിരത
വ്യത്യസ്ത ചിത്രങ്ങളിലുടനീളം ഒരു വ്യക്തിയുടെയോ കഥാപാത്രത്തിന്റെയോ രൂപം നിലനിർത്തുന്നു.
ഫോട്ടോകൾ സംയോജിപ്പിക്കൽ
ഫോട്ടോകൾ സുഗമമായി ബ്ലെൻഡ് ചെയ്യുന്നു.
ലോക്കൽ എഡിറ്റുകൾ
ചിത്രത്തിന്റെ ഭാഗങ്ങളിൽ അതിവേഗം നിർദ്ദിഷ്ട മാറ്റങ്ങൾ വരുത്തുന്നു.
Nano Banana Pro

വിപുലമായ ഔട്ട്പുട്ടുകൾക്കും കൃത്യമായ നിയന്ത്രണത്തിനും ഏറ്റവും അനുയോജ്യം.

“ചിന്തിക്കുന്ന” മോഡലിനൊപ്പം
മുൻഗാമിയുടെ കരുത്തിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള, പ്രൊഫഷണൽ ഗ്രേഡ് ഫീച്ചറുകളുടെ ഒരു സ്യൂട്ട് ഇതിൽ അവതരിപ്പിക്കുന്നു:
പുതിയത്
വിപുലമായ ടെക്സ്റ്റ് റെൻഡറിംഗ്
വ്യക്തവും കൂടുതൽ കൃത്യതയുള്ളതുമായ ടെക്സ്റ്റ് ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
പുതിയത്
കൃത്യമായ എഡിറ്റിംഗ് നിയന്ത്രണങ്ങൾ
നിങ്ങളുടെ സൃഷ്ടികളിൽ ലൈറ്റിംഗ്, ക്യാമറാ ആംഗിൾ, വീക്ഷണാനുപാത നിയന്ത്രണം എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു.
പുതിയത്
2K റെസല്യൂഷൻ
പ്രൊഫഷണൽ ഉപയോഗത്തിന് അനുയോജ്യമായ, വ്യക്തവും ഉയർന്ന റെസല്യൂഷനിലുള്ളതുമായ ചിത്രങ്ങൾ നൽകുന്നു.
പുതിയത്
വിപുലമായ പരിജ്ഞാനം
ഇൻഫോഗ്രാഫിക്സുകളും ഡയഗ്രമുകളും പോലുള്ള യൂസ് കേസുകൾക്ക് കൂടുതൽ കൃത്യവും വിശദവുമായ ജനറേഷനുകൾ ഇത് അനുവദിക്കുന്നു.
പുതിയത്
കൂടുതൽ ഫോട്ടോകൾ സംയോജിപ്പിക്കുന്നൂ
കൂടുതൽ ഫോട്ടോകൾ സുഗമമായി ബ്ലെൻഡ് ചെയ്യുന്നു.

പതിവ് ചോദ്യങ്ങൾ

Gemini ആപ്പ് ലഭ്യമായ എല്ലാ ഭാഷകളിലും രാജ്യങ്ങളിലും AI ഇമേജ് ജനറേഷൻ ലഭ്യമാണ്.

  • Nano Banana ആക്‌സസ് ചെയ്യാൻ, ടൂൾ മെനുവിൽ നിന്ന് ”🍌ചിത്രങ്ങൾ സൃഷ്ടിക്കുക” തിരഞ്ഞെടുത്ത് മോഡൽ മെനുവിൽ നിന്ന് “വേഗത” തിരഞ്ഞെടുക്കുക. തുടർന്ന്, എഡിറ്റ് ചെയ്യാൻ ഒരു പ്രോംപ്റ്റ് ചേർക്കുക അല്ലെങ്കിൽ ഒരു ചിത്രം അപ്‌ലോഡ് ചെയ്യുക.

  • Nano Banana Pro ആക്‌സസ് ചെയ്യാൻ, ടൂൾ മെനുവിൽ നിന്ന് ”🍌ചിത്രങ്ങൾ സൃഷ്ടിക്കുക” തിരഞ്ഞെടുത്ത് മോഡൽ മെനുവിൽ നിന്ന് “ചിന്തിക്കുന്നു” തിരഞ്ഞെടുക്കുക. തുടർന്ന്, എഡിറ്റ് ചെയ്യാൻ ഒരു പ്രോംപ്റ്റ് ചേർക്കുക അല്ലെങ്കിൽ ഒരു ചിത്രം അപ്‌ലോഡ് ചെയ്യുക.

ശ്രദ്ധിക്കുക: Nano Banana Pro ഉപയോഗിച്ച് നിങ്ങളുടെ പരിധിയിലെത്തിയാൽ, ആ പരിധിയിലെത്തുന്നതുവരെ ഡിഫോൾട്ടായി നിങ്ങൾ സ്വയമേവ Nano Banana ഇമേജ് മോഡൽ ഉപയോഗിക്കും.

  1. ലളിതമായ ഫോർമുല ഉപയോഗിച്ച് തുടങ്ങുക. ഒരു <വിഷയത്തിന്റെ> <പ്രവൃത്തിയുടെ> <സീനിന്റെ>  <ചിത്രം ക്രിയേറ്റ് ചെയ്ത്/ജനറേറ്റ് ചെയ്ത്> നോക്കിയ ശേഷം അതിൽ നിന്ന് ബിൽഡ് ചെയ്യുക. ഉദാഹരണത്തിന്, "ജനാലയ്ക്കരികിൽ വെയിലേറ്റ് മയങ്ങുന്ന ഒരു പൂച്ചയുടെ ചിത്രം ക്രിയേറ്റ് ചെയ്യുക."

  2. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നത്ര വിശദാംശം നൽകി വ്യക്തത വരുത്തുക. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നത്ര വ്യക്തമായ വിവരങ്ങൾ അടങ്ങിയതാകണം പ്രോംപ്റ്റുകൾ, അതിനാൽ "ചുവപ്പ് വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം ക്രിയേറ്റ് ചെയ്യുക" എന്ന് പറയുന്നതിന് പകരം "ഒരു പാർക്കിലൂടെ ചുവപ്പ് വസ്ത്രം ധരിച്ച് ഓടുന്ന ഒരു യുവതിയുടെ ചിത്രം ക്രിയേറ്റ് ചെയ്യുക" എന്നത് പരീക്ഷിക്കുക. നിങ്ങൾ എത്ര കൂടുതൽ വിശദാംശങ്ങൾ നൽകുന്നോ, നിർദ്ദേശങ്ങൾ പിന്തുടരുന്നതിൽ Gemini അത്രയും മെച്ചമായിരിക്കും.

  3. കോമ്പോസിഷൻ, സ്റ്റൈൽ, ചിത്രത്തിന്റെ നിലവാരം എന്നിവ കണക്കിലെടുക്കുക. നിങ്ങളുടെ ചിത്രത്തിലുള്ള എലമെന്റുകൾ ക്രമീകരിക്കേണ്ട രീതി (കോമ്പോസിഷൻ), നിങ്ങൾക്ക് വേണ്ട വിഷ്വൽ സ്റ്റൈൽ (സ്റ്റൈൽ), ആഗ്രഹിക്കുന്ന നിലയിലുള്ള ചിത്ര നിലവാരം (ചിത്രത്തിന്റെ നിലവാരം), ആസ്‌പെക്റ്റ് റേഷ്യോ (വലുപ്പം) എന്നിവയെ കുറിച്ച് ചിന്തിക്കുക. “2:3 ആസ്പെക്റ്റ് റേഷ്യോയിൽ, ചെറുതും മങ്ങിയതുമായി കാണപ്പെടുന്ന ഒരു മുള്ളൻപന്നി ബഹിരാകാശത്തുകൂടി പറന്നുപോകുന്നതിന്റെ, ഓയിൽ പെയിന്റിംഗ് സ്റ്റൈലിലുള്ള ഒരു ചിത്രം ജനറേറ്റ് ചെയ്യുക,” എന്നത് പോലെ എന്തെങ്കിലും പരീക്ഷിക്കുക.

  4. ക്രിയേറ്റിവിറ്റി നിങ്ങളുടെ സുഹൃത്താണ്. സറിയൽ ഒബ്‌ജക്റ്റുകളും തനതായ സീനുകളും സൃഷ്ടിക്കാൻ Gemini-ക്ക് പ്രത്യേക കഴിവുണ്ട്. നിങ്ങളുടെ ഭാവന ചിറക് വിരിക്കട്ടെ.

  5. കാണുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ, അത് മാറ്റാൻ Gemini-യോട് പറഞ്ഞാൽ മാത്രം മതി. ഞങ്ങളുടെ ഇമേജ് എഡിറ്റിംഗ് മോഡൽ ഉപയോഗിച്ച്, പശ്ചാത്തലം മാറ്റാനും ഒരു ഒബ്‌ജക്റ്റ് റീപ്ലേസ് ചെയ്യാനും ഒരു എലമെന്റ് ചേർക്കാനുമെല്ലാം Gemini-യോട് ആവശ്യപ്പെട്ടുകൊണ്ട് നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ ചിത്രങ്ങളിൽ മാറ്റം വരുത്താനാകും – നിങ്ങൾക്കിഷ്ടപ്പെട്ട വിശദാംശങ്ങളെല്ലാം സംരക്ഷിച്ചുകൊണ്ട് ഇതെല്ലാം ചെയ്യാനാകും.

ഞങ്ങളുടെ AI മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, ഉത്തരവാദിത്തത്തോടെയാണ് ഈ AI ഇമേജ് ജനറേറ്റർ ഡിസൈൻ ചെയ്തത്. Gemini ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത വിഷ്വലുകളും മനുഷ്യരുടെ ഒറിജിനൽ ആർട്ട്‌വർക്കും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് ഉറപ്പാക്കുന്നതിന്, ചിത്രങ്ങൾ AI ജനറേറ്റ് ചെയ്‌തതാണെന്ന് കാണിക്കാൻ വേണ്ടി, കാണാൻ കഴിയാത്ത ഒരു SynthID വാട്ടർമാർക്കും കാണാൻ കഴിയുന്ന ഒരു വാട്ടർമാർക്കും Gemini ഉപയോഗിക്കുന്നു.

Gemini-യുടെ ഔട്ട്പുട്ടുകൾ നിർണ്ണയിക്കുന്നത് പ്രാഥമികമായും ഉപയോക്തൃ പ്രോംപ്റ്റുകളിലൂടെയാണ്, മറ്റേതൊരു ജനറേറ്റീവ് AI ടൂളിനേയും പോലെ ചില വ്യക്തികൾക്ക് ആക്ഷേപകരമെന്ന് തോന്നുന്ന ഉള്ളടക്കം ജനറേറ്റ് ചെയ്യുന്ന സാഹചര്യങ്ങൾ ഇതിലും ഉണ്ടായേക്കാം. ഞങ്ങൾ തുടർന്നും തംബ്‌സ് അപ്പ്/ഡൗൺ ബട്ടണുകളിലൂടെ നിങ്ങളുടെ ഫീഡ്ബാക്ക് അറിയുന്നതും മെച്ചപ്പെടുത്തലുകൾ വരുത്തുന്നതും തുടരും. കൂടുതൽ വിശദാംശങ്ങൾക്ക്, ഞങ്ങളുടെ വെബ്‌സൈറ്റിൽ, ഞങ്ങളുടെ സമീപനത്തെ കുറിച്ച് വായിക്കാവുന്നതാണ്.

Gemini ആപ്പിലേക്ക് ഒരു ചിത്രം അപ്‌ലോഡ് ചെയ്ത് അത് Google AI ജനറേറ്റ് ചെയ്തതാണോ എന്ന് ചോദിച്ചാൽ മതി. ഞങ്ങളുടെ ഡിജിറ്റൽ വാട്ടർമാർക്കിംഗ് സാങ്കേതികവിദ്യയായ SynthID ആണ് ഈ പരിശോധിച്ചുറപ്പിക്കലിന് കരുത്ത് പകരുന്നത്. ഇത് നിലവിൽ ചിത്രങ്ങൾക്ക് ലഭ്യമാണ്, ഓഡിയോയ്ക്കും വീഡിയോയ്ക്കുമുള്ള പിന്തുണ ഉടൻ വരും.

ഞങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ, SynthID ഉപയോഗിച്ച് AI ഉള്ളടക്കത്തിൽ ഞങ്ങൾ എങ്ങനെ സുതാര്യത വർദ്ധിപ്പിക്കുന്നുവെന്നതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതലറിയാം.

അനുയോജ്യതയും ലഭ്യതയും വ്യത്യാസപ്പെടാം. പരിധികൾ ബാധകം. 18+.